May 10, 2024

ബോധവത്ക്കരണ ക്ലാസ് നടത്തി

0
20230528 102442.jpg
പനമരം :പുകവലി രഹിത ഊര് എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് നടത്തി. പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 22 ലെ മാങ്കാണി ഊരില്‍ മാങ്കാണി ഊര് സമിതിയും പനമരം സാമൂഹിക ആരോഗ്യ കേന്ദ്രവും എക്‌സൈസ് വകുപ്പും ചേർന്നാണ് പുകവലി ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണ പരിപാടി നടത്തിയത് എക്‌സൈസ് ജനമൈത്രി സി.ഐ. സനല്‍ പുകവലിയുടെ ദൂഷ്യഫലങ്ങളെപ്പറ്റി ക്ലാസെടുത്തു. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ജോസി ജോസഫ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. മാങ്കാണി ഊര് മൂപ്പന്‍, പഞ്ചായത്ത് മെമ്പര്‍,പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ , അഞ്ചുകുന്ന് ജനകീയ ആരോഗ്യ കേന്ദ്രം ടീം, പട്ടിക വര്‍ഗ്ഗ വികസനവകുപ്പ് പ്രൊമോട്ടര്‍, എക്‌സൈസ് വകുപ്പ്, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ഊര് പുകവലി രഹിതമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *