May 31, 2026

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചറിന്റെ കുടുംബത്തിന് 11.5 ലക്ഷം രൂപ ധനസഹായം നൽകും

0
20230913_084757.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മംഗലശേരിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട താൽക്കാലിക വനം വാച്ചർ പുളിഞ്ഞാൽ നെല്ലിക്കച്ചാൽ തങ്കച്ചൻ്റെ കുടുംബത്തിന് അടിയന്തിരമായി 11.25 ലക്ഷം നൽകാൻ തീരുമാനം. 25000 രൂപ അടിയന്തിര സഹായവും, ഉടൻ അഞ്ച് ലക്ഷം രൂപയും നൽകും. 15 ദിവസത്തിനകം ബാക്കി തുകയും നൽകും. കൂടാതെ തങ്കച്ചൻ്റെ മകൾ അയോണ നേഴ്സിംഗിനായി എടുത്ത വിദ്യാഭ്യാസ ലോൺ എഴുതി തള്ളുന്നതിന് ശുപാർശ ചെയ്യും. സർവ്വകക്ഷി യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച പ്രാഥമിക ധാരണയായത്. കൂടുതൽ തുകക്കായി മുഖ്യമന്ത്രിക്ക് എഡിഎം പ്രപ്പോസൽ നൽകും.
തങ്കച്ചൻ്റെ ഭാര്യക്ക് താത്ക്കാലിക ജോലി നൽകുന്നതിനും നടപടി സ്വീകരിക്കും.
10 വർഷമായി താത്ക്കാലിക വാച്ചറായും ഗൈഡായും ജോലി ചെയ്തിരുന്ന തങ്കച്ചൻ നിർദ്ധന കുടുംബാംഗമാണ്. സ്ഥിരമായി ട്രക്കിങ്ങിന് പോകുന്ന വഴിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ ആനയിറങ്ങിയിരുന്നു. സർവ്വകക്ഷി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ,
എഡിഎം എൻ ഐ ഷാജു, ഡിഎഫ്ഒ മാർട്ടിൻ ലോവർ, ഡിഎഫ്ഒ ഷജ് ന കരീം, തഹസിൽദാർ എം ജെ അഗസ്റ്റിൻ, സിഐ എം എം അബ്ദുൾ കരീം ഉൾപ്പെടെയുള്ള, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, നാട്ടുകാരും ചർച്ചയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *