പേരിയ-മാനന്തവാടി റോഡിലെ കുഴികള്‍ ഉടന്‍ നികത്തണം; എസ്.ഡി.പി.ഐ തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി
തലപ്പുഴ: പേരിയ-മാനന്തവാടി റോഡില്‍ രൂപപ്പെട്ട കുഴികള്‍ ഉടന്‍ നികത്തണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ട ടാറിങ് നടത്തിയ ചില സ്ഥലങ്ങളില്‍ മഴ പെയ്തതോടെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലാവട്ടെ കാല്‍ നടപോലും സാധ്യമല്ലാത്ത തരത്തിലാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഈ വഴിയുള്ള യാത്ര പൊതുജനങ്ങള്‍ക്ക് ദുസ്സഹമായി തീര്‍ന്നിരിക്കുകയാണ്.
മഴ പെയ്തു കൊണ്ടിരിക്കുന്നതിനാല്‍ ഈ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഇത് ഇരുചക്ര വാഹങ്ങളും മറ്റും അപകടത്തില്‍ പെടാനും കാരണമാവും. അതിനാല്‍ ഉടന്‍ തന്നെ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടക്കാന്‍ കരാറുകാരും അധികൃതരും തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ പറഞ്ഞു.






Leave a Reply