May 31, 2026

പി .വി ബാലചന്ദ്രൻ്റെ സംസ്ക്കാരം വെള്ളിയാഴ്ച

0
20230920_100112.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : അന്തരിച്ച
കോൺഗ്രസ് മുൻ നേതാവും, ഇപ്പോൾ സി.പി.എം പ്രവർത്തകനുമായ പി.വി ബാലചന്ദ്രൻ്റെ (71 ) സംസ്ക്കാരം വെള്ളിയാഴ്ച നരിക്കുണ്ടിലെ വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള മക്കൾ എത്തിയതിന് ശേഷമാണ് സംസ്ക്കാരം. ഭാര്യ :മീനാക്ഷി .
മക്കൾ: മിഥുൻ ,മിഷ.
വയനാട്ഡി.സി.സി പ്രസിഡൻ്റ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം, വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം ,അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കോഫി ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.2021 ഒക്ടോബറിൽ 52 വർഷത്തെ കോൺഗ്രസ് പ്രവർത്തനം ഉപേക്ഷിച്ച് ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു..ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു രാജീ. വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രിയ രംഗത്തെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *