September 11, 2026

ഫാര്‍മേഴ്സ് ബാങ്ക് അനുമതിയില്ലാതെ സ്ഥാപിച്ച ഗേറ്റ് പൊളിച്ച് നീക്കണം ; നോട്ടീസ് നല്‍കി പൊതുമരാമത്ത് വകുപ്പ്

0
20230923_093242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മാനന്തവാടി പൊതുമരാമത്ത് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്കുള്ള റോഡിന് കുറുകെ മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് അധികൃതര്‍ അനുമതിയില്ലാതെ സ്ഥാപിച്ച ഗേറ്റ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി.വയനാട് മെഡിക്കല്‍ കോളേജ് റോഡില്‍നിന്നും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്കുള്ള റോഡിലാണ് ബാങ്ക് അധികൃതര്‍ ബാങ്കിന്റെ പരിസരത്ത് പാര്‍ക്കിംഗ് തടയുന്നതിനായി ഗേറ്റ് സ്ഥാപിച്ചത്.റോഡരികിലായി ബാങ്കിന്റെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗോഡൗണ്‍ ഭാഗത്തേക്ക് ചരക്ക് വാഹനങ്ങള്‍ കടന്ന് വരുന്നത് തടസപ്പെടുന്നത് ഒഴിവാക്കാനായാണ് ഗേറ്റ് സ്ഥാപിച്ച് താഴിടുകയും ,ഗേറ്റിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്.അതെ സമയം തങ്ങളുടെ അറിവോടെയല്ല ഗേറ്റ് സ്ഥാപിച്ചതെന്നും പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കിയതായും പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *