September 8, 2026

ഭക്ഷണവൈവിധ്യങ്ങളുടെ കലവറയൊരുക്കി എടപ്പെട്ടി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു

0
IMG_20231020_155937.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യമേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രുചിമേളം എന്ന പേരില്‍ നടന്ന മേളയില്‍ എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നാടന്‍ ഭക്ഷ്യ വിഭവങ്ങളായ കപ്പപുഴുക്ക്, പുട്ട്, കടലക്കറി , നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ , നെയ്പ്പത്തിരി വടക്കേ ഇന്ത്യന്‍ വിഭവമായ പാനീപൂരി എന്നിവയും വൈവിധ്യമാര്‍ന്ന പലഹാരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. വിഭവങ്ങളുടെ വിപണനത്തിലൂടെ ലഭിച്ച തുക ജൂബിലി ഫണ്ടിലേക്ക് വകയിരുത്തി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് എന്‍ പി ജിനേഷ് കുമാര്‍ , പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍ , വിജി ജിജിത്ത്, ജെയിന്‍ ആന്റണി, മോളി ജോര്‍ജ് , കെ എം ജോഷി, സി വി ശശികുമാര്‍, കെ കെ റഷീദ് , സി എസ് കോമളം,വല്‍സല രാമകൃഷ്ണന്‍ ,എം എച്ച് ഹഫീസ് റഹ്മാന്‍ , മെറീന ഫെര്‍ണാണ്ടസ്, കെ പി പ്രദീശന്‍ എം എ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *