കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ കണ്ടെത്തി. മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വ്യാഴാഴ്ച മുതല്‍ സാബുവിനെ കാണ്‍മാനില്ലായിരുന്നു. കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെയാണ് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്.തുടര്‍ന്ന് 9 മണിയേടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി ഗവ.ആശുപത്രിയിലേക്ക് മാറ്റിഭാര്യ: സ്മിനി. മക്കള്‍: ദിയ, ദാന്‍, ദയാല്‍.
Leave a Reply