May 7, 2024

വൈത്തിരി ചാരിറ്റി അംബേദ്കര്‍ പട്ടികജാതി കോളനി നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നു

0
Img 20231020 163813.jpg
കല്‍പ്പറ്റ: അംബേദ്കര്‍ കോളനി നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി വൈത്തിരി ചാരിറ്റി അംബേദ്കര്‍ പട്ടികജാതി കോളനിയിലെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ: ടി സിദ്ദിഖ് നിര്‍വ്വഹിച്ചു. തലമുറകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പിന്നോക്ക അവസ്ഥയിലുള്ള ഒരു ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി പട്ടികജാതി വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കോളനി നവീകരണ പദ്ധതിക്കായി എംഎല്‍എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുത്ത പട്ടികജാതി കോളനികളിലാണ് ഒരു കോടി രൂപ ചിലവില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രസ്തുത പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ചാരിറ്റി അംബേദ്കര്‍ പട്ടികജാതി കോളനിയിലെ പ്രവര്‍ത്തിയാണ് ആരംഭിച്ചിട്ടുള്ളത്.
കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയിലേക്കുള്ള റോഡ്, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍, തെരുവിളക്കുകള്‍, ട്രെയിനേജ് നവീകരണം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ആഗസ്റ്റ് മാസത്തോടുകൂടി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
പ്രവര്‍ത്തി ഉദ്ഘാടന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ കെ തോമസ്, ജിനിഷ ഒ, എന്‍ ഒ ദേവസ്യ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുജിന വി എസ്, ഗോപി ബി, ഹേമലത കെ ആര്‍, ജയപ്രകാശ് പി കെ, ജ്യോതിഷ് കുമാര്‍ എന്‍ കെ, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, വത്സല സദാനന്ദന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ചിത്രകുമാര്‍ എസ്, എ എ വര്‍ഗീസ്, എല്‍സി ദേവസ്യ, ഷൈജു പോള്‍, കൃഷ്ണന്‍ സുജിത്ത് ഒ.കെ എന്നിവര്‍ പങ്കെടുത്തു പരിപാടിയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മനോഹരന്‍ കെ പദ്ധതി വിശദീകരിച്ചു അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ശ്രീകുമാര്‍ ജി സ്വാഗതം പറയുകയും ഗ്രാമപഞ്ചായത്ത് അംഗം ഡോളി ജോസ് നന്ദി പറയുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *