August 24, 2026

ഗദ്ദികയുടെ കുലപതിയും മികച്ച ഭരണാധികാരിയുമായിരുന്ന പി.കെ. കാളൻ അനുസ്മരണം നവംബർ 7 ന്

0
Img 20231103 175927
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി : ഗദ്ദികയുടെ കുലപതിയും മികച്ച ഭരണാധികാരിയുമായിരുന്ന പി.കെ. കാളൻ അനുസ്മരണം നവംബർ 7 ന് നടക്കും. 7 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ബ്ലോക്ക് ട്രൈസംഹാളിൽ നടക്കുന്ന ചടങ്ങ് ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഗദ്ദിക ഗ്രന്ഥാലയം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൽ ബേബി അദ്ധ്യക്ഷത വഹിക്കും. പി.വി. സഹദേവൻ, മംഗലശേരി മാധവൻ മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും പ്രമുഖ വ്യക്തിത്വങ്ങളും സാംസ്ക്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുമെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ജെ. സെബാസ്റ്റ്യൻ, എ.വി. മാത്യു, വി.കെ. തുളസിദാസ്, അന്നമ്മ  ജോർജ്, രേഖ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *