September 7, 2026

ഭരണഭാഷ മലയാള ഭാഷാവാരം സമാപിച്ചു

0
Img 20231107 190634
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഭരണഭാഷ മലയാള ഭാഷാവാരാചരണം സമാപിച്ചു. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ.ഷാജു അദ്ധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഭരണഭാഷ പുരസ്‌കാര ജേതാക്കള്‍ക്കും മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയിലെ വിജയികള്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കളക്ട്രേറ്റ് ലോ ഓഫീസര്‍ സി.കെ.ഫൈസല്‍, എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാം ഓഫീസര്‍ പി.സി.മജീദ്, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ സി.കെ.അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മലയാള ഭാഷാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടന്നത്. ഭരണഭാഷ മലയാളഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പുകളിലും ജീവനക്കാരിലും അവബോധം വളര്‍ത്തുന്നതിനായി വിവിധ മത്സരങ്ങളും നടന്നിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *