കൃപാലയ സ്പെഷ്യൽ സ്കൂളിൽ ശിശുദിനാഘോഷം നടത്തി
പുൽപള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിൽ ശിശുദിനാഘോഷം നടത്തി. ശിശുദിന സന്ദേശവും ഉദ്ഘാടനവും എസ്. എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. സാജു കൊല്ലപ്പിള്ളി നിർവ്വഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് താന്നിത്തെരുവ് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കുളിലെ കുട്ടികൾ കൃപാലയിലെ കുട്ടികൾക്ക് ഭക്ഷണവും നൽകി.
കൃപാലയ സ്കൂൾ പ്രിൻസിപ്പാൾ സി. ആൻസീന അധ്യക്ഷത വഹിച്ചു. ഡോ. സാജു ഉദ്ഘാടനം ചെയ്തു. സി. മേബിൾ, സി. ജെയ്സി തോമസ്, റോഷ്ജിത്ത് മാഷ്, ഷിബു ടി.യു, സി. ആൻസ് മരിയ, ടി.പി രതിൻ എന്നിവർ സംസാരിച്ചു. തുടർന്ന് റാലിയും കലാപരിപാടികളും നടത്തപ്പെട്ടു.





Leave a Reply