May 15, 2026

തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ്മാ മാർച്ച് ഡിസംബർ നാലിന്

0
Img 20231129 163258
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടർ നാട്: തൊണ്ടർ നാട് പഞ്ചായത്ത് യു .ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും വികസന വിവേചനത്തിനെതിരെയും

വൈസ് പ്രസിഡന്റിന്റെ ഏകാധിപത്യ സ്വജനപക്ഷപാത നിലപാടുകൾക്കെതിരെയും സർക്കാരിന്റെ  ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടും ഡിസംബർ 04 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.മാർച്ച്‌ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും ജില്ലാ യൂ ഡി എഫ് ചെയർമാനുമായ കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും.യൂ ഡി എഫ് ജില്ലാകൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ  കെ എൽ പൗലോസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും

മാർച്ചിന്റെ പ്രചരണാർത്ഥം ഡിസംബർ 01.02 തിയ്യതികളിൽ നടത്തുന്ന വാഹന പ്രചരണ ജാഥവെള്ളിയാഴ്ച രാവിലെ 9 മണിക്ക് വഞ്ഞോട് വളവിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനംചെയ്യും മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോംബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജിൽസൺ തുപ്പുംകരപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.മൊയ്തു എന്നിവർ സംസാരിക്കും. തുടർന്ന്പു തുശ്ശേരി, തേറ്റമല, വെളിലാടി, പൂരിഞ്ഞി, കാഞ്ഞിരംകാട്എന്നിവടങ്ങളിൽ പര്യടനം നടത്തി മക്കിയാട് സമാപിക്കും.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എസ് എം.പ്രമോദ് മാസ്റ്റർ ക്യാപ്റ്റനും അബ്ദുള്ള കേളോത്ത് കോഓർഡിനേറ്ററുമായ ജാഥ ഡിസംബർ 2 ന് ശനിയാഴച 9 മണിക്ക്പാലേരിയിൽ നിന്നും ആരംഭിച്ച് കരിമ്പിൽ,പുരളോം കുഞ്ഞോം മട്ടിലയം, നിരവിൽപുഴ എന്നിവടങ്ങളിൽ പര്യടനം നടത്തി വൈകന്നേരം 6 മണിക്ക് കോറോത്ത് സമാപിക്കും.സമാപന സമ്മേളനത്തിൽ കെ.എൽ പൗലോസ് സി.പി. മൊയ്തു ഹാജി. സലീം മേമന. എ.എം. നിശാന്ത് ടി.കെ. മമ്മുട്ടി. തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *