അഗ്രി ഫെസ്റ്റ് എം.എൽ.എ.യുടേത് അടിസ്ഥാന രഹിതമായ ആരോപണം: മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് എം.ജി. ബിജു
കൽപ്പറ്റ: കൃഷി വകുപ്പിന്റെ നേതൃത്വ ത്തിൽ 2015-ൽ മാനന്തവാടിയിൽ നടന്ന നാഷണൽ അഗ്രി ഫെസ്റ്റുമായി ബന്ധപ്പെട്ട് മാനന്തവാടി എം.എൽ.എ. ഉന്നയിച്ച ആരോ പണ ങ്ങൾ അടിസ്ഥാന രഹിതമാണന്ന് സംഘാടക സമിതി വർക്കിംഗ് ചെയർമാനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം.ജി.ബിജു കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.എ.യുടെ ആരോ പണങ്ങൾക്ക് പിന്നിൽ സ്ഥാപിത താൽപര്യവും രാഷ്ട്രീയ ലക്ഷ്യവുമാണ്. എല്ലാവിധ അന്വേഷണവും നടത്താൻ എം.എൽ.എക്ക് അധികാരവും സംവിധാനവും ഉള്ളപ്പോൾ പ്രാഥമികാന്വേഷണം പോലും നടത്താതെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ മാധ്യമ വാർത്ത സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നത് ശരിയല്ല.
വർക്കിംഗ് ചെയർമാനും ഫിനാൻസ് കമ്മിറ്റി ചെയർ മാനും എന്ന നിലയിലാണ് യുവജന ക്ഷേമ ബോർ ഡിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ യുടെ ചെക്ക് കൈപ്പറ്റിയത്. അഗ്രിഫെസ്റ്റിന്റെ പേരിൽ എസ്. ബി. ഐ. യുടെ മാനന്തവാടി ബ്രാഞ്ചിൽ ആരംഭിച്ച ജോയിന്റ് അക്കൗ ണ്ടിലേക്കാണ് ഈ ചെക്ക് നിക്ഷേപിച്ചത്. ഇതിന്റെ വിനിയോഗ സാക്ഷ്യപത്രം നേരത്തെ സമർപ്പിച്ചിരുന്നതാണ്. 24 സബ് കമ്മിറ്റികളാണ് പരിപാടികളുടെ പണം ചിലവഴിച്ചത്. .ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ഈ കണക്കുകൾ പരിശോധിക്കുകയും കൃത്യത വരുത്തുകയും ചെയ്തതാണ്. അതിന് ശേഷം ചാർട്ടേഡ് അക്കൗണ്ടൻറുമാരെ കൊണ്ട് വീണ്ടും ഓഡിറ്റ് നടത്തിയിരുന്നു. ഒരുതരത്തിലുള്ള വീഴ്ചയും ഈ ഓഡിറ്റിൽ കണ്ടു പിടിച്ചിട്ടില്ല. ആർക്കും എപ്പോഴും പരിശോധിക്കാവുന്ന തരത്തിൽ ബില്ലുകളും വൗച്ചറുകളും ഓഡിറ്റിന് ശേഷം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക പരിപാടികളുടെയും ട്രൈബൽ ഫെസ്റ്റിന്റെയും കണക്കുകൾ യുവജന ക്ഷേമ ബോർഡ് ഉദ്യോഗസ്ഥർ സൂക്ഷി ച്ചിട്ടുണ്ട്. അതിൽ മറ്റ് കമ്മിറ്റികൾ ഇടപ്പെട്ടിട്ടില്ല .സ്റ്റാൾ വാടക ഇനത്തിൽ ലഭിച്ച 1, 22,000 രൂപ മാത്രമാണ് ബാങ്ക് വഴി രേഖപ്പെടുത്താതെ ചിഴവഴിച്ചത്.
57 ലക്ഷം രൂപയാണ് പരിപാടിക്കായി മൊത്തം ചിലവഴിച്ചത്. വസ്തുതകൾ ഇതായിരിക്കെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും എം.ജി.ബിജു പറഞ്ഞു.






Leave a Reply