April 30, 2026

പാരിസണ്‍ എസ്റ്റേറ്റ്: നിബന്ധനകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പാരിസണ്‍  എസ്റ്റേറ്റിന്റെ മിച്ചഭൂമിയായി ഉത്തരവായ സ്ഥലത്ത് താമസിക്കുന്നര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കാനും ആനുകൂല്യങ്ങള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനമായതായി സഫലം-2017ല്‍ ജില്ലാകളക്ടര്‍ എസ്.സുഹാസ് അപേക്ഷകരെ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എടുത്തിട്ടുണ്ട്. ഏതാണ്ട് 240 ഓളം പേര്‍ക്ക് ഇതുവഴി ആശ്വാസം ലഭിക്കും. മാനന്തവാടിയില്‍ നടന്ന കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ ആവശ്യവുമായി എത്തിയവരെയാണ് ഇക്കാര്യം അറിയിച്ചത്. തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളില്‍ നിന്നുള്ള ഒമ്പതുപേര്‍ക്ക് പട്ടയവിതരണവും നടത്തി. റവന്യൂ ഉദ്യോഗസ്ഥരെക്കൂടാതെ സിവില്‍സപ്ലൈസ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, ഫയര്‍ഫോഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *