‘ബേലൂര്‍ മഘ്‌ന ‘ മയക്കുവെടി ദൗത്യസംഘം വനത്തിനുള്ളില്‍ പ്രവേശിച്ചു
പനവല്ലി: ബേലൂര്‍ മഘ്‌നയെന്ന മോഴയാനയെ പിടികൂടാന്‍ ഒരാഴ്ചയായി തുടര്‍ന്നു വരുന്ന ശ്രമം ഇന്നും ആരംഭിച്ചു. കാട്ടാന നിലവില്‍ പനവല്ലി എമ്മഡി വനമേഖലയിലാണ് ഉള്ളതെന്ന് വനം വകുപ്പിന് റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദൗത്യസംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയും ഇന്ന് മുതല്‍ ദൗത്യസംഘത്തിന്റെ ഒപ്പമുണ്ട്. കൂടാതെ മുന്‍പ് ഇതേ കാട്ടാനയെ പിടികൂടിയ കര്‍ണ്ണാടക വനപാലക സംഘാംഗങ്ങളും ദൗത്യ സംഘത്തിനോടൊപ്പമുണ്ട്.





Leave a Reply