May 18, 2026

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

0
Img 20240328 Wa0176
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിൽ (ഏപ്രിൽ 26) വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയുള്ളതിനാൽ അന്നേ ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത മാധ്യമ പ്രവർത്തകർക്കു പോസ്റ്റൽ വോട്ടിനു തെരഞ്ഞെടുപ്പു കമ്മിഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പി.ആർ.ഡി. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്കായിരിക്കും ഈ സൗകര്യം ലഭ്യമാകുകയെന്നു ചീഫ് ഇലക്ട്രൽ ഓഫിസറുടെ കാര്യാലയത്തിൽനിന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ, പോളിങ് ദിവസം ഡ്യൂട്ടിയിലുള്ളതും അന്നേ ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവരുമായ മാധ്യമ പ്രവർത്തകരിൽ പോസ്റ്റൽ വോട്ട് സൗകര്യം പ്രയോജനപ്പെടുത്താൻ താത്പര്യമുള്ളവർ ഇതിനായുള്ള അപേക്ഷാ ഫോം (ഫോം 12 D) പൂരിപ്പിച്ച് ഏപ്രില്‍ ഒന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫിസർ മുഖേന വരണാധികാരിക്കു സമർപ്പിക്കേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *