അവയവദാനത്തിലൂടെ മാതൃകയായ ഭാസ്കറിന്റെ കുടുംബത്തിന് ജൻമനാടിന്റെ ആദരം
മാനന്തവാടി: അവയവദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ പയിങ്ങാട്ടിരിഗ്രാമത്തിലെ രാമവാര്യാർ മഠം ഭാസ്ക്കറിന്റെ കുടുംബത്തെ എടവക പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. എടവക പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ഉഷാ
വിജയനിൽ നിന്ന് ഭാസ്കറിന്റെ പിതാവ് പി.വി. ശങ്കരനാരായണ സ്വാമിയും മാതാവ് നിത്യംബികയും ചേർന്ന് ഏറ്റുവാങ്ങി. അവയവദാന രംഗത്ത് ഏഴ് വർഷമായി പ്രവർത്തിക്കുന്ന ടീം ജ്യോതിർഗമയയുടെ ഉപഹാരം ബ്ളോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.ജെ. പൈലി ടീം ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ കെ.എം. ഷിനോജ്എന്നിവർ ചേർന്ന് കൈമാറി. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ
മൂടമ്പത്ത്, സ്ഥിരം സമിതി അധ്യക്ഷരായജിൽസൺ തൂപ്പുംങ്കര, ആമിന അവറാൻ,പഞ്ചായത്ത് അംഗങ്ങളായ മനു കുഴിവേലി, സി.സി. ജോണി, ഷീല കമലഹാസൻ, കെ.കെ. അംബുജാക്ഷി, പി.ഐ. ജോർജ്, ഷിൽസൺ കോക്കണ്ടത്തിൽ, അസീസ്, യൂത്ത് അസോസിയേഷൻ
സെക്രട്ടറി ഷിജോ സണ്ണി ധനുഷ് പോൾ, എന്നിവർ പ്രസംഗിച്ചു. ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച സമയത്ത് ഭാസ്ക്കറിന്റെ അവയവങ്ങൾ ദാനം ചെയ്തതിനാൽ
എട്ട് പേർക്ക് ജീവനേകാൻ കഴിഞ്ഞു.






Leave a Reply