ദുരിതാശ്വാസ പ്രവർത്തനം ജീവനക്കാരെ ആദരിച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകിയ വിനോദ സഞ്ചാര മേഖലയിലെ ജീവനക്കാരെയും സംഘടനകളെയും
ആദരിക്കാൻ 'കൈതാങ്ങിന് കൂപ്പുകൈ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ
വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജീവനക്കാരെ ഉപഹാരങ്ങൾ
നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ
തകർച്ച പ്രധാന വെല്ലുവിളി ആയിട്ടുണ്ടെന്നും, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള
റോഡുകളുടെ പുനർനിർമ്മാണത്തിന് സർക്കാർ മുൻഗണന നൽകുന്നതായും
മന്ത്രി അറിയിച്ചു. വയനാട് ഡിടിപിസി യിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
പങ്കെടുത്ത ജീവനക്കാർക്ക് വേണ്ടി സെക്രട്ടറി ബി. ആനന്ദ് ആദരം ഏറ്റുവാങ്ങി.





Leave a Reply