കാരുണ്യ പാലിയേറ്റീവിൻ്റെ രോഗി, വോളണ്ടിയർ കുടുംബ സംഗമം നടത്തി
പുൽപള്ളി: പുൽപള്ളി കാരുണ്യ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ പുൽപള്ളി വനമൂലിക ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം സരോജിനി ചോലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡൻ്റ് ജോയി നരിപ്പാറ അധ്യക്ഷത വഹിച്ചു. പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലിപ് കുമാർ, വ്യാപാരി പ്രസിഡൻ്റ് മത്തായി ആതിര, ദേവസ്യ വേമ്പേനി, തങ്കമ്മ ജോസ്, ഓമനമോഹൻ, അർച്ചന എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പാലിയേറ്റീവ് ക്ലാസ്സിന് എൻ യു ഇമ്മാനുവൽ, കെജി സുകുമാരൻ, സുനിൽ ജോർജ് എന്നിവർ നേതൃത്വം നൽകി.





Leave a Reply