വീമാനയാത്രയെന്ന സ്വപ്നം സാക്ഷാല്കരിച്ച 16 തേയില തോട്ടം സ്ത്രീ തൊഴിലാളികളെ ഓള്‍കേരള ടൂറിസം അസോസിയേഷന്റെ നേതൃതത്തില്‍ ആദരിച്ചു
മുണ്ടക്കെെ: വീമാനയാത്രയെന്ന ചിരകാലസ്വപ്നം യഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് എച്ച്.എം.എല്‍ തേയില തോട്ടം തോഴിലാളികള്‍. ഇവരെ ഓൾ കേരള ടൂറിസം അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് രമിത്ത് രവി അനുമോദിച്ചു. എച്ച് എം എല്‍ അസിസ്റ്റന്റ് മാനേജര്‍ അരുണ്ദ്വീപ്, വെല്‍ഫെയര്‍ ഓഫീസര്‍ ഷിനു പി കെ, കൂടാതെ ടുറിസം അസോഷിയേഷന്‍ ഭാരവാഹികളായ അലിബ്രാന്‍, അനീഷ് വരദൂര്‍, മനുമത്തായി, അജല്ജോസ്, സുധീഷ് എന്നിവര്‍ സംസാരിച്ചു.
ഈ വീമാനയാത്ര സാധ്യമാക്കിയ ഓള്‍കേരള ടൂറിസം അസോസിയേഷന് എക്സിക്യുട്ടീവ് മെമ്പറും, ടൂറിസം ഗെെഡുമായ രമേഷ് വയനാടിനെ ചടങ്ങില്‍ ആദരിച്ചു. അസോസിയേഷൻ സംഘടിപ്പിച്ച വിമാനയാത്രപോലെ തുടർന്ന് അങ്ങോട്ടും സ്ത്രീകൾക്ക് പ്രത്യക പാക്കേജുകൾ ഉൾപ്പെടുത്തി പുതിയ യാത്രകൾ ഒരുക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു.





Leave a Reply