May 15, 2026

നാട്ടുവെളിച്ചം ഗ്രന്ഥശാല ഉദ്ഘാടനം 

0
Img 20240528 202128
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കാപ്പുവയൽ നാട്ടുവെളിച്ചം ഗ്രന്ഥശാല ഉദ്ഘാടനവും കലാ- സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനംചെയ്തു. നാട്ടുവെളിച്ചം ഗ്രന്ഥശാല പ്രസിഡന്റ് അബ്രഹാം കെ. മാത്യു അധ്യക്ഷനായി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ, സെക്രട്ടറി സി.എം. സുമേഷ്, തരിയോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, ഗ്രാമപ്പഞ്ചായത്ത് അംഗം കെ.വി. ഉണ്ണിക്കൃഷ്ണൻ, സഹൃദയ കർഷകവായനശാല സെക്രട്ടറി എൻ.സി. ജോർജ്, ജോബി ജോർജ്, ഗ്രന്ഥശാല സെക്രട്ടറി സി.ടി. കൃഷ്‌ണകുമാർ, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *