April 29, 2026

പ്രളയക്കെടുതി :കുരുന്നുകൾക്ക് സമ്മാനപ്പൊതിയുമായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ

0
IMG-20180915-WA0095-1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : പ്രളയം ദുരിതം വിതച്ച കുരുന്നു മനസുകൾക്ക് ആശ്വാസ പൊതികളുമായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) കേരള ഘടകം. '''അതിജീവനത്തിന്റെ കുഞ്ഞു പോരാളികൾക്കൊരു സമ്മാനപൊതി " എന്ന തലക്കെട്ടിൽ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ നടത്തപ്പെടുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനമായിരുന്നു വയനാടിൽ നടന്നത്. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് മാനന്തവാടി  പഞ്ചാരക്കൊല്ലി അംഗനവാടിയിലെ സനക്ക് സമ്മാനപ്പൊതി കൊടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്ന മിയാൻ സംസ്ഥാന സമിതി അംഗങ്ങളായ തബ്ഷീറ, ആനിസ വയനാട് ജില്ലാ പ്രസിഡന്റ് ഷഫ്ന ഒ.വി എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്റ് മലിക് ഷഹബാസ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് അദീല മാനന്തവാടി ഏരിയാ പ്രസിഡന്റ് ഉസ്മാൻ , ഷമീമ എന്നിവർ പങ്കെടുത്തു. 
ജി.ഐ.ഒ വയനാട് ജില്ലാ കമ്മിറ്റിയുടെ ഭാഗമായി അംഗനവാടിയിലേക്ക് കളിക്കോപ്പുകളും സൈക്കിളും നൽകി.
കുട്ടികളുടെ കലാപരിപാടികൾ നടന്നു.ജില്ലാ പ്രസിഡന്റ് ഷഫ്ന സ്വാഗതവും അംഗനവാടി ടീച്ചർ ജ്യോതിക നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *