April 29, 2026

പാട്ടുപാടി അവർ പണം സ്വരൂപിച്ചു:കേരളത്തിനൊരു കൈത്താങ്ങ്

0
IMG-20180915-WA0108
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: അപ്രതീക്ഷിത പ്രളയത്തിൽ പെട്ട് സർവ്വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കലാകാരൻമാർ സുൽത്താൻ ബത്തേരി മുനിസിപ്പൽ ബസ് സ്റ്റാന്റിൽ ഒരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി. മ്യൂസിക് വെൽഫെയർ അസോസിയേഷൻ ,തുടിതാളം ,നാട്ടുകൂട്ടം ,ഗ്രാമഫോൺ സംഗീത കൂട്ടായ്മ ,ഗ്ലിറ്റ്സ് സാഗ ,കുട്ടീസ് സ്റ്റുഡിയോ ,സർഗം സൗണ്ട് സ് തുടങ്ങിയവയുടെ സഹകരണത്തോടെ അവതരിപ്പിച്ച വിവിധ കലാപരിപാടികളിൽ വയനാട്ടിലെ മുതിർന്ന കലാകാരൻമാർ മുതൽ പുതിയ തലമുറയിലെ കലാകാരൻമാർ ഉൾപ്പെടെ 100 ലധികം കലാകാരൻമാർ പരിപാടികളിൽ പങ്കാളികളായി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി ഇടവേളകളില്ലാതെ രാത്രി 8.30 നാണ് അവസാനിച്ചത്. പരിപാടിയുടെ തുടക്കം മുതൽ പരിപാടി അവസാനിക്കുന്നതു വരെ നിരവധി ആസ്വാദകർ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.പരിപാടിയിൽ നിന്നും പിരിഞ്ഞു കിട്ടിയ തുക നാളെ ബത്തേരി നഗരസഭയെ ഏൽപ്പിക്കുമെന്ന് സംഘാടകരായ അരവിന്ദ് രാജ ,ജോൺസൺ എന്നിവർ അറിയിച്ചു.
             ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *