September 2, 2026

നവകേരള നിര്‍മ്മിതി വിഭവ സമാഹരണം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ

    നവകേരള നിര്‍മ്മിതിക്കായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ സാമ്പത്തിക സമാഹരണത്തിലൂടെ ശേഖരിച്ച തുക ഇന്ന് (സെപ്തംബര്‍ 16) തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സെപ്തംബര്‍  10 മുതല്‍ 15 വരെ സമാഹരിച്ച തുകയാണ് മന്ത്രിക്ക് കൈമാറുന്നത്. രാവിലെ 10 ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലും ഉച്ചയ്ക്ക് 2ന് സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും വൈകീട്ട് 4 ന് കല്‍പ്പറ്റ സിവില്‍ സറ്റേഷന്‍ എ.പി.ജെ ഹാളിലുമാണ് ചടങ്ങ്  നടക്കുക. ജനപങ്കാളിത്തതോടെ നടത്തുന്ന ചടങ്ങില്‍ എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *