ഇന്ത്യൻ ആർമിയിൽ സെലക്ഷൻ ലഭിച്ച ആൽബിൻ ഷിബുവിനെ ശ്രേയസ് അനുമോദിച്ചു
പുൽപ്പള്ളി: ഇന്ത്യൻ ആർമിയിൽ സെലക്ഷൻ ലഭിച്ച ആൽബിൻ ഷിബുവിന് ശ്രേയസ് കീർത്തന എസ് എച്ച് ജി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പാക്കം ചോഴിയാൻ വീട്ടിൽ ഷിജു വിന്റെയും സോണി യുടെയും മകനാണ് ആൽബിൻ ഷിജു. വാർഡ് മെമ്പർ രജിത്ര ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് മൊമെന്റോ നൽകി ആൽബിനെ ആദരിച്ചു. ശ്രേയസ് കീർത്തന എസ് എച്ച് ജി അംഗങ്ങൾ ആശംസകൾ പറഞ്ഞു . സിന്ധു ബിനോയ്, സിനി സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply