April 30, 2026

ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 121 മരണം 

0
Img 20240703 Wa00942
By ന്യൂസ് വയനാട് ബ്യൂറോ

 

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. ജില്ലാ ഭരണ കൂടത്തിന്റെ അനുമതിയോടെ ഭോലെ ബാബ ഹാത്രാസിലെ സിക്കന്ദർ റൗവിലെ പാടത്ത് നടത്തിയ പ്രാർത്ഥനാ പരിപാടിയിൽ അനുവദിച്ചതിലും അധികം ആളുകൾ എത്തിയതാണ് അപകട കാരണം. നിലവിൽ 121 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആണ്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഇന്ന് അപകടസ്ഥലം സന്ദർശിക്കും. പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിലാണ്. സംഭവത്തിൽ യു പി സർക്കാർ ജൂഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *