പുതിയ കെട്ടിടവുമായി റാട്ടകൊല്ലി അംഗൻവാടി
മേപ്പാടി: കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ജൻമൻ യോജന പദ്ധതിയിൽ കേരളത്തിന് അനുവദിച്ച ഏഴ് അംഗൻവാടി കെട്ടിടങ്ങളിൽ ഒന്ന് മേപ്പാടി ചെമ്പോത്തറ റാട്ടക്കൊല്ലി അംഗൻവാടിക്ക്. 12 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിർമിക്കാനായി അനുവദിച്ചത്. അധികം വരുന്ന തുക ഗ്രാമ പഞ്ചായത്ത് കണ്ടെത്തും. റാട്ടക്കൊല്ലി കോളനിയിലെ അംഗൻവാടി കെട്ടിടത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലി ഗ്രാമ പഞ്ചായത്ത് എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗം ആരംഭിച്ചു. ജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ ഒരു അംഗൻവാടിക്ക് കൂടി മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.





Leave a Reply