April 30, 2026

കടുവ കൂട്ടിൽ ആയിട്ട് ഒമ്പത് ദിവസം; നടപടി എടുക്കാതെ അധികൃതർ

0
Img 20240703 Wa01172tyc81x3
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേണിച്ചിറയിൽ നിന്നും പിടികൂടിയ കടുവയെ ഒമ്പത് ദിവസമായിട്ടും പുനരധിവസിപ്പിക്കാൻ നടപടിയായില്ല. പരുക്കേറ്റ കടുവ ദിവസങ്ങളായിട്ടും ചെറിയ കൂട്ടിൽ തന്നെയാണ്. കടുവയെ നെയ്യാറിലേക്ക് മാറ്റാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ 24-നാണ് കേണിച്ചിറയിൽ നിന്ന് കടുവയെ പിടികൂടിയത്. ഗുരുതര പരുക്കുകളുണ്ടായിരുന്ന കടുവ വനം വകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ അകപ്പെടുകയായിരുന്നു. ഉടൻ ഇരുളത്തെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി ചികിൽസ നൽകിയെങ്കിലും പിന്നീട് നീക്കമൊന്നും നടന്നില്ല. തിരുവനന്തപുരം നെയ്യാറിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ചീഫ് വൈൽഡ് വാർഡന്റെ അനുമതി അനിശ്ചിതമായി വൈകിയതോടെ കടുവ ഒമ്പത് ദിവസമായിട്ടും പിടികൂടിയ അതേ കൂട്ടിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *