കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്
പൊഴുതന : പൊഴുതന പെരിങ്കോടയിൽ മധ്യവയസ്ക്കനുനേരെ കാട്ടാന ആക്രമണം. വൈത്തിരി സുഗന്ധഗിരി സ്വദേശി വിജയനെയാണ് (50) കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണി യോടെയാണ് സംഭവം.കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടനാ ശല്യം രൂക്ഷമാണ്. ആക്രമണത്തിൽ നട്ടെല്ലിന് ക്ഷതം ഏറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.





Leave a Reply