ബോധവല്‍ക്കരണ പരിപാടി നടത്തി
കല്‍പ്പറ്റ: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ സ്വഭാവ രൂപികരണത്തിനും, അഡിക്ഷനുകളില്‍ നിന്നും മുക്തമാകുന്നതിനുമുള്ള എക്‌സിബിഷന്‍ സംഘടിപ്പിച്ചു. എന്‍. കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.കെ. ഷീല അധ്യക്ഷത വഹിച്ചു. ബി.കെ മഞ്ജു, ബി.കെ. സദാനന്ദന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ജില്ലാതല പരിപാടി കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്‌കൂളില്‍ നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ എക്‌സിബിഷന്‍ വരും ദിവസങ്ങളില്‍ മറ്റു വിദ്യാലയങ്ങളിലും സംഘടിപ്പിക്കും.





Leave a Reply