പാവങ്ങളെ ഇരുട്ടിലക്കി കെഎസ്ഇബി
കല്‍പ്പറ്റ: ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ജില്ലയില്‍ 1,514 പട്ടികവര്‍ഗ കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണക്ഷന്‍ അടിയന്തരമായി പുനഃസ്ഥാരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ബില്‍ കുടിശിക വിവരം പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍കൊണ്ടുവരാന യാണ് കെഎസ്ഇബി ഇത്രയധികം കണക്ഷന്‍ വിച്ഛേദിച്ചത്.
പട്ടികവര്‍ഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെയാണ് ഇരുട്ടിലാക്കിയത്. പൊതു, സ്വകാര്യ മേഖകളില്‍ നിരവധി സ്ഥാപനങ്ങളുടേതായി കോടിക്കണക്കിനു രൂപ വൈദ്യുതി ബില്‍ കുടിശികയുണ്ട്. ഇത് പിരിച്ചെടുക്കാന്‍ ശക്തമായ നടപടി ഉണ്ടാകുന്നില്ല. എന്നിരിക്കേയാണ് ആദിവാസി വീടുകളിലെ ഫ്യൂസ് ഊരിയത്. ഇത് അംഗീകരിക്കാനാകില്ല. വിഷയത്തില്‍ പട്ടികജാതി-വര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഇടപെടണം. പട്ടികവര്‍ഗത്തിലെ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കണമെന്നും ബിഎസ്ബി നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി. കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ കാട്ടിക്കുളം, ജനറല്‍ സെക്രട്ടറി എസ്. മണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി. രാമന്‍കുട്ടി, പി.ആര്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.





Leave a Reply