May 22, 2026

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ജ്യോതിഷ് കെ സനിലിന്റെ ഫോട്ടോ പ്രദർശനം ഫോക്കസ് ആരംഭിച്ചു.

0
IMG_20180917_201844
By ന്യൂസ് വയനാട് ബ്യൂറോ

ഫോക്കസ്' ഫോട്ടോപ്രദർശനം

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ജ്യോതിഷ് കെ സനിലിന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു. 
പ്രകൃതിദൃശ്യങ്ങളും ജൈവലോകത്തെ  ചെറുജീവികളുമാണ് ഫോക്കസ് എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന പ്രദർശനങ്ങളിലെ ഏഴാമത് പ്രദർശനമാണ് ഫോക്കസ്.
പ്രദർശനം സെപ്റ്റംബർ 23  ന് സമാപിക്കും.
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം കാണാവുന്നതാണ്.

ആർട്ടിസ്റ്റ് ചിത്ര എലിസബത്ത്  പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ പ്രസാദ്, അഭിലാഷ് എം.ആർ, ഹരീന്ദ്രൻ.പി, ജ്യോതിഷ് കെ സനിൽ, അനിൽകുമാർ എൻ  എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *