October 7, 2026

ഇരട്ട കൊലപാതകം: ആശങ്കകൾക്ക് വിരാമമാകുന്നു. പ്രതികളുടെ വിവരങ്ങൾ ഉച്ചക്ക് അറിയാം. : വരുന്ന വാർത്തകൾ ശരിയല്ലന്ന് പോലീസ്.

0
IMG_20180918_074921
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് കണ്ടത്തുവയലിൽ യുവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ  സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പ്രതിയെ കുറിച്ചും കൊലപാതക കാരണങ്ങളെക്കുറിച്ചും ഉച്ചക്ക് അറിയാം. 12- മണിക്ക് മാനന്തവാടി ഡി.വൈ.എസ്. പി.. ഓഫീസിൽ ജില്ലാ പോലീസ് ചീഫ് വാർത്താ സമ്മേളനം വിളിച്ചു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വരുന്ന വാർത്തകൾ ശരിയല്ലന്ന് അന്വേഷണത്തിന് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന മാനന്തവാടി ഡി.വൈ.എ.പി. കെ.എം.. ദേവസ്യ പറഞ്ഞു. പന്ത്രണ്ടാം മൈൽ   പൂരിഞ്ഞി വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27) ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ്   ജൂലൈ ആറിന്  വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ  കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. . ഉമ്മറിന്റെ മാതാവ് ആയിഷ  തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ്  താമസം.  രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന കിടക്കുകയായിരുന്നു :രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മൂന്ന് മാസം  മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ. അന്വേഷണത്തിന് പുരോഗതിയില്ലന്ന് ആരോപിച്ച്  യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘമാണ്  അന്വേഷണത്തിന് നേതൃത്വം കൊടുത്തത്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *