മത്സ്യ കർഷക ദിനാചരണവും കർഷക സംഗമവും സംഘടിപ്പിച്ചു
കൽപ്പറ്റ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സ്യ കർഷക ദിനാചരണവും കർഷക സംഗമവും മത്സ്യ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിൽ മികവ് തെളിയിച്ച കർഷകരായ പൊഴുതന സ്വദേശി കെ ഹാഷിഖ്, മുട്ടിൽ സ്വദേശി ഷൗക്കത്തലി എന്നിവരെ ആദരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ആയിഷാബി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉഷാകുമാരി, ഷിബു പോൾ, നഗരസഭ ഡിവിഷൻ കൗൺസിലർ പി അബ്ദുള്ള, തളിപ്പുഴ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ ഡോണ ജേക്കബ്, പ്രൊജക്റ്റ് കോർഡിനേറ്റർ അനു വി മത്തായി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply