തണലിന്റെ പ്രകൃതി സൗഹൃദ മാതൃകാ വീട്, പുനരധിവാസത്തിന് സന്ദേശം ഃ മന്ത്രി ടി.പി
മഴക്കെടുതി പുനരധിവാസത്തിന് ജില്ലയിൽ ആദ്യമായി തണൽ ഒരുക്കിയ പ്രകൃതി സൗഹൃദ വീടിന്റെ താക്കോൽ നിർമ്മാക്കളിൽ നിന്ന് തൊഴിൽ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഏറ്റുവാങ്ങി. പുനരധിവാസ പ്രവർത്തനത്തിന് പുതിയൊരു സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സ്‌പോസർമാരായ ഐഡി ഫ്രഷ് ഫുഡ് ഡയറക്ടർ ടി.കെ ജാഫർ, അഹമ്മദ് ഹാജി എിവരിൽ നിും താക്കോൽ ഏറ്റുവാങ്ങിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രകൃതി സൗഹൃദ വീടു നിർമ്മിച്ചു നൽകിയതിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം മന്ത്രി അഭിനന്ദിച്ചു. ഇത്തരം മാതൃകകൾ കേരളത്തിന്റെ പുനർനിർമ്മാണത്തിൽ ഉപയോഗപ്പെടുത്താൻ പരിശോധിക്കുമെുന്നും മന്ത്രി പറഞ്ഞു. വീടില്ലാത്ത അവസ്ഥയടക്കം പരിഹരിക്കുതിന്റെ ഭാഗമായാണ് സർക്കാർ നവകേരള മിഷൻ തുടങ്ങിയത്. എന്നാല്‍ അതിനിടയിലുണ്ടായ പ്രകൃതിക്ഷോഭം കേരളത്തിന്റെ വികസനത്തെ ദോഷകരമായി ബാധിച്ചു. പ്രാഥമിക കണക്കനുസരിച്ച് നാൽപതിനായിരം കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുത്. ആയിരത്തിലധികം ഗ്രാമങ്ങളെയും 55 ലക്ഷം പേരെയും പ്രളയം നേരിട്ടു ബാധിച്ചു. എന്നാൽ നൂറ്റാണ്ടിലെ ദുരന്തത്തെ എല്ലാവിഭാഗം ആളുകളും ഒറ്റക്കെട്ടായി നേരിട്ടു. വയനാടിനെ വീണ്ടെടുക്കുതിനുപരി വയനാടിന്റെ പുനർനിർമ്മാണമാണ് സർക്കാരിന്റെ ലക്ഷ്യം. സഹായം നൽകാൻ സദ്ധരായവരെയെല്ലാം പുനർനിർമ്മാണത്തിന്റെ ഭാഗമാക്കുമെുന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.
പൊഴുതന ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് തണൽ ആറാംമൈലിൽ എഴുപതുവയസ്സുകാരിയായ കളത്തിങ്ങൽ വീട്ടിൽ കെ. പാത്തുമ്മയ്ക്കും കൂടുംബത്തിനുംവീടു വച്ചു നൽകിയത്. പ്രളയത്തിൽ ജനലിനോളം വെള്ളം കയറിയ ഇവരുടെ 24 വർഷം പഴക്കമുള്ള വീടു പൂർണ്ണമായി തകർന്നിരുന്നു. സാമ്പത്തിക ബാധ്യതകളിൽ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. അടുത്ത മാസം ഏഴിനു മകളുടെ കല്യാണമാണ്. അതിനുമുമ്പ് അവശേഷിക്കുന്ന മിനുക്കു പണികൾ കൂടി പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് താമസമാറ്റാനാണ് ഏഴംഗ കുടുംബത്തിന്റെ തീരുമാനം. ആറേകാൽ ലക്ഷം രൂപ ചെലവിട്ട് 15 ദിവസം കൊണ്ടാണ് കേരള മാതൃകയിൽ പ്രകൃതി സൗഹൃദ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതേ മാതൃകയിൽ കാലവർഷക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച മാനന്തവാടി നഗരസഭയിലും പനമരം, പൊഴുതന ഗ്രാമപഞ്ചായത്തുകളിലും വീടു നഷ്ടപ്പെട്ടവരെ കണ്ടെത്തി 70 വീടുകൾ കൂടി നിർമ്മിച്ചു നൽകാനും തണൽ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 60 സെന്റ് സ്ഥലം പനമരം ഗ്രാമപഞ്ചായത്തിലെ പാലുകുന്നിലും പൊഴുതനയിൽ 40 സെന്റും കണ്ടെത്തിയിട്ടുണ്ട്. ഒരോ മൂര സെന്റിലും 560 സ്‌ക്വയർ ഫീറ്റിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കും. പ്രദേശത്തിന്റെ പ്രത്യേകതകൾ കൂടി പരിഗണിച്ചായിരിക്കും നിർമ്മാണം.
ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, 'ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. സെയ്ദ്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി പ്രസാദ്, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനൻ, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണൽ ചെയർമാൻ ഇദ്രീസ്, ഉർവി ഫൗണ്ടേഷൻ ചീഫ് ഹസൻ നസീഫ്, തണൽ പി.ആർ.ഒ ബൈജു അയടത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉർവി ഫൗണ്ടേഷന് ഉപഹാരം നൽകി ആദരിച്ചു.
നിർമ്മാണം ശാസ്ത്രീയവും പ്രകൃതി സൗഹൃദവും
പ്രകൃതിക്കിണങ്ങിയ ശാസ്ത്രീയ രീതികളിലൂടെയാണ് പൊഴുതന ഗ്രാമപഞ്ചായത്തിലെ ആറാംമൈലിൽ തണൽ, ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ 560 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ വീടു നിർമ്മിച്ചിരിക്കുന്നത്. ശാസ്ത്രീയ രീതികളിലൂടെ ആദ്യഘട്ടത്തിൽ 20 പേരടങ്ങു ആർക്കിടെക്കുമാർക്ക് ഉർവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. പ്രകൃതി സൗഹൃദവും സുരക്ഷിതവുമായ വീടുകളുടെ നിർമ്മാണ രീതി പൊതുജനങ്ങളിലെത്തിക്കുകയായിരുു ആദ്യ ലക്ഷ്യമെന്ന്‍ ഉർവി ഫൗണ്ടേഷൻ ചീഫ് ഹസൻ നസീഫ് പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പ്രാപ്തമായ രീതിയിൽ തറനിരപ്പിൽ നിന്നും ഒന്നര മീറ്ററോളം ഉയരത്തിലാണ് വീടിന്റെ തറ. ഇതിനായി സ്റ്റീലിനേക്കാൾ കംമ്പ്രസിംഗ് കപ്പാസിറ്റിയുള്ള കല്ലൻ മുള ഉപയോഗിച്ചാണ് പൈലിംഗിനായി കുഴിയുടെ അടിഭാഗം ഒരുക്കിയത്. ഭുമിയിലേക്ക് വെള്ളം ഇറങ്ങി പോകാനും കോഴി വളർത്തലടക്കമുള്ള ചെറുകിട സംരഭങ്ങൾ തുടങ്ങാനും ഭൂമിയുടെ തറനിരപ്പിൽ നിന്നും വീടിന്റെ തറനിരപ്പിലേക്കുള്ള ഒര മീറ്ററോളം ഒഴിഞ്ഞ സ്ഥലം ഉപയോഗിക്കാമൊണ് മറ്റൊരു പ്രത്യേകത. സാധാരണ വീടുകളുടെ നിർമ്മാണത്തിനാവശ്യമായി വരുന്ന അസംസ്‌കൃത വസ്തുകളുടെ 20 ശതമാനം മാത്രമാണ് ഇത്തരം വീടുകൾക്കു വേണ്ടി വരുന്നുള്ളു. ബാക്കി വരു 80 ശതമാനം അസംസ്‌കൃത വസ്തുക്കളും അർഹതപ്പെട്ടവർക്കായി മാറ്റിവയ്ക്കുകയാണ്. സിമന്റ് ഫൈബർ ബോർഡ്, മൈൽഡ് സ്റ്റീൽ, ഗാൽവനൈസ്ഡ് സ്റ്റീൽ, റൂഫ് സംവിധാനം എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുത്.





Leave a Reply