ക്ഷേത്ര ശിലാസ്ഥാപനം നടത്തി
മണിച്ചിറ: അമ്പലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന തിടപ്പള്ളി, ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന കർമ്മം ക്ഷേത്ര മേൽശാന്തി കൃഷ്ണ സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ ഡോ. .എസ്.എ ആദർശ് (ശാരദ ഐ ഹോസ്പിറ്റൽ) നിർവ്വഹിച്ചു. ക്ഷേത്ര പ്രസിഡന്റ്. സി.പി. രാജേഷ്, സെക്രട്ടറി പ്രജീഷ് കുട്ടപ്പൻ, ട്രഷറർ ജഗദീഷ്, തിടപ്പളി, ഓഫീസ് പുനർനിർമ്മാണ കമ്മറ്റി കൺവീനർ ബിജുകുമാർ, ജോയിന്റ് കൺവീനർ സി.ബി ശ്രീധരൻ, ട്രഷറർ പി.വി സുരേഷ് എന്നിവർ പങ്കെടുത്തു.





Leave a Reply