June 24, 2026

വയനാട് പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ്; ഏകപക്ഷീയ വിജയം.

0
20240717 165132
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പില്ലാതെ ജയം. പ്രസിഡൻ്റായി കെ.എസ് മുസ്തഫ (ചന്ദ്രിക), സെക്രട്ടറിയായി ജോമോൻ ജോസഫ് (ജനയുഗം) ഖജാൻജിയായി ജിതിൻ ജോസ് (ദി ഫോർത്ത് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ
വൈസ്.പ്രസിഡൻ്റ് – എസ് .മൊയ്തു (മാധ്യമം),ജോ. സെക്രട്ടറി – അനീസ് അലി (മീഡിയ വൺ )
എക്സിക്യൂട്ടിവ് അംഗങ്ങൾ
സുർജിത്ത് അയ്യപ്പത്ത് (24ന്യൂസ് )
,എ .പി ഷമീർ ( സിറാജ് ) ഷഫീഖ് മുണ്ടക്കൽ (സുപ്രഭാതം) അദീപ് ബേബി (ദീപിക). പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പിൽ
മുൻ വർഷങ്ങളിൽ ശക്തമായ   മത്സരമാണ് നടന്നിരുന്നത്. ഈ വർഷം ഒരു വിഭാഗം നോമിനേഷൻ സമർപ്പിക്കാൻ എത്തിയെങ്കിലും സമയം വൈകിയതിനാൽ റിട്ടേണിംഗ് ഓഫിസർ നാമനിർദ്ദേശ പത്രിക നിരാകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നിസാം കെ അബ്ദുള്ള (സുപ്രഭാതം) സെക്രട്ടറിയായും ഗിരിഷ് കുമാർ (വീക്ഷണം) പ്രസിഡൻ്റായുമുള്ള ഭരണസമിതിയാണ് പ്രസ് ക്ലബ്ബ് ഭരണം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *