May 13, 2026

ജില്ലയിലെ കർഷകർക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരം കാണണം: മുസ്ലിം ലീഗ്

0
Img 20240722 112127
By ന്യൂസ് വയനാട് ബ്യൂറോ

 

 

കെല്ലൂർ: മഴക്കെടുതി മൂലം വയനാട് ജില്ലയിലെ കർഷകർക്കുണ്ടായ നാശനഷ്ടത്തിന് എത്രയും വേഗം നഷ്ട പരിഹാരം നൽകണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെല്ലൂർ ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു. കാലവർഷംമൂലം നിരവധി കുടുംബങ്ങളുടെ പ്രതീക്ഷ യായിരുന്ന കാർഷിക വിളകളും, നിരവധിയാളുകളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സ്ഥിതിക്കു അടിയന്തര നടപടിയാണ് വേണ്ടതെന്നു യോഗം ചൂണ്ടിക്കട്ടി.

 

സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, വൈസ് പ്രസിഡന്റ് കൽപ്പറ്റ റസാഖ്, പി.കെ.അബ്ദുൽ അസീസ്, ദയരോത് അബ്ദുല്ല, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെലി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *