ഉഴവൂർ വിജയൻ ഏഴാം ചരമവാർഷിക അനുസ്മരണം നടത്തി
കൽപ്പറ്റ: ഉഴവൂർ വിജയന്റെ ഏഴാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം നടത്തി എൻസിപി. എൻസിപി-എസ് സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ യോഗം ഉദ്ഘാടനം ചെയ്തു. ഉഴവൂർ വിജയൻ എന്നും രാഷ്ട്രീയക്കാർക്ക് മാതൃകയായിരുന്നുവെന്നും ജീവിതത്തിൽ ഉന്നതമായ മൂല്യങ്ങൾ പുലർത്തുന്ന വ്യക്തിയായിരുന്നു വെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി പി പി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ സലീം കടവൻ, ജോണി കൈതമറ്റം, ആർ മല്ലിക, ഷൈജു വി കൃഷ്ണ, അനൂപ്, ജോജോ, പി സുരേഷ് കുമാർ, എൻ അശോകൻ, എ എച്ച് സൈമൺ, ജെയിംസ് മാങ്കുത്തൽ, പത്മനാഭൻ സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു .





Leave a Reply