കേന്ദ്ര ബജറ്റിനെതിരെ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: ചെറുകിട വ്യാപാര മേഖലയെ തീര്‍ത്തും അവഗണിച്ച ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്നും ഓണ്‍ലൈന്‍ കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടത് ചെയ്ത് കൊടുത്തും, കോര്‍പ്പറേറ്റ് ടാക്‌സ് ഉള്‍പ്പെടെ കുറവ് വരുത്തിയും വന്‍കിട കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്തിയും, സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഈ ബജറ്റില്‍ ചെറുകിട വ്യാപാരികളെ കൂടാതെ സാധാരണക്കാരെയും പൂര്‍ണ്ണമായും അവഗണിച്ചു. യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതകള്‍ യാതൊന്നുമില്ലാതെ പ്രതീക്ഷയുണര്‍ത്തുന്ന പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ തികച്ചും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന ബജറ്റാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഇതില്‍ വ്യാപാര മേഖലയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജോജിന്‍ ടി ജോയി, ജനറല്‍ സെക്രട്ടരി കെ ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.





Leave a Reply