പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ ബസിന് കർശന നടപടിയുമായി ആർ ടി ഓ
കൽപ്പറ്റ : മാനന്തവാടി റൂട്ടിലാണ് പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ ബസിന് കർശന നടപടിയുമായി ആർ.ടി.ഓ രംഗത്തെത്തിയത് . കെ. എൽ 73 ഇ 8271എന്ന അനന്തപുരി ബസാണ് കല്പറ്റ ആർ. ടി. ഓ ഇ. മോഹൻദാസിന്റെ നിർദേശ പ്രകാരം മാനന്തവാടി അസിസ്റ്റന്റ് മോട്ടോർ വെഹിൽസ് ഇൻസ്‌പെക്ടർ ശ്രീജേഷ് വി. പി പിടികൂടിയത് . 7500 ഫൈൻ അടപ്പിക്കുകയും തുടർ നടപടികൾക്കായി കല്പറ്റ ആർ. ടി. ഓയ്ക്കു കൈമാറുകയും ചെയ്തു. നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ തുടർന്നും കർശന നടപടികൾ ഉണ്ടാകുമെന്ന് ആർ.ടി.ഓ അറിയിച്ചു.





Leave a Reply