May 3, 2026

വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കില്ലെന്ന് ബസുടമകൾ; തടയുമെന്ന് എസ്.എഫ്. ഐ

0
Img 20240726 102357
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:സ്വകാര്യ ബസ് സംവിധാനം നിലനില്‍ക്കണമെങ്കില്‍

വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയെങ്കിലും ആക്കണമെന്നും അതല്ലാതെ കണ്‍സഷന്‍കൊടുക്കാന്‍ സാധിക്കുകയില്ലായെന്നുമുള്ള

ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍. ഇതിനെതിരെ എസ്.എഫ്.ഐ രംഗത്തെത്തി. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കേണ്ടന്നുമാണ് അസോസിയേഷൻ തീരുമാനം. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ഓഗസ്റ്റ് 15 മുതൽ കൺസഷൻ വിദ്യാർത്ഥികൾക്ക് നൽകില്ലെന്നും സ്വകാര്യ ബസ് ഉടമകളുടെ യോഗം തീരുമാനിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തുണ്ട്.

വയനാട് ജില്ലയില്‍ ആഗസ്റ്റ് 15 മുതല്‍ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന വയനാട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി.വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ല എന്ന തരത്തില്‍ ഏകപക്ഷിയമായി എടുത്ത തീരുമാനാം തിരുത്താന്‍ ജില്ലയിലെ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റെഴസ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ കണ്‍സക്ഷന്‍ നല്‍കാതെ ഓടുന്ന ബസ്സുകള്‍ എസ്എഫ്‌ഐ പരസ്യമായി റോഡുകളില്‍ തടയുമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *