June 3, 2026

ഒന്നഴകിൽ ഒന്നാം ക്ലാസ്

0
Img 20240726 145339
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കാലത്തിനൊപ്പം സഞ്ചരിച്ച് പുതു പാഠപുസ്തകത്തിലെ പുത്തൻ സാധ്യതകൾ കണ്ടെത്തി അസംപ്ഷൻ എ യു പി സ്കൂളിലെ ഒന്നാം തരം വിദ്യാർഥികൾ. മുട്ടത്തോടിൽ ചിത്രം വരയ്ക്കൽ, എന്റെ കുഞ്ഞു പുസ്തകം, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു, തുടങ്ങിയവയുടെ പ്രദർശനം ഒരുക്കി, ഓരോ പഠന സന്ദർഭവും ആഘോഷമാക്കുകയാണ് ഒന്നാം ക്ലാസുകാർ.

കലാ വിദ്യാഭ്യാസം, സൗന്ദരാത്മക സർഗാത്മക വികാസം, എന്നിവ സാധ്യമാക്കിക്കൊണ്ട് ഒന്നാമതായി ഒന്നാംതരം മുന്നേറിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ ഷെറിൻ തോമസ്, അഞ് ജലി തോമസ്, സിസ്റ്റർ ലിൻസി പോൾ,ദിവ്യ എ.പി എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *