April 17, 2026

വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

0
20240726 165048
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: വില്‍പ്പനക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നാലുവയല്‍, പുറക്കാട്ടേരി കോളനി, സജീര്‍(19)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ബാവലി ചെക്ക്‌പോസ്റ്റിന് സമീപം പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സജീറിനെ പിടികൂടുന്നത്. 720 ഗ്രാം കഞ്ചാവാണ് പിടിച്ചടുത്തത്. കറുത്ത പ്ലാസ്റ്റിക് കവറുകള്‍ സെല്ലോടോപ്പ് ഉപയോഗിച്ച് ഇരു കാലുകളുടെ തുടയിലും ഒട്ടിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ്, എസ്.സി.പി.ഒമാരയ ജയ്‌സന്‍, സുഷാദ്, സി.പി.ഒ ഷിഹാബ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *