April 30, 2026

മനം കവരും സൂര്യകാന്തി പൂക്കളുമായി ജെയിംസ്

0
Img 20240727 123827
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: മനസ്സിനും, കണ്ണിനും കുളിർമ തരുന്ന നയന മനോഹര കാഴ്ച്ചകൾ നൽകുന്ന സൂര്യകാന്തി പൂപ്പാടങ്ങൾ കാണുന്നതിനായി ഇനി അയൽ സംസ്ഥാനങ്ങളിൽ പോകേണ്ടതില്ല. അത്തരം കാഴ്ച്ചകൾ ഇന്ന് വയനാട് ജില്ലയിൽ തന്നെ ഒരുക്കിയിരിക്കുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി ചേമ്പനാൽ ജെയിംസാണ് മനോഹരമായ സൂര്യകാന്തി പാടങ്ങളിലൂടെ നിറക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്. ജെയിംസിന്റെ കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്ന സൂര്യകാന്തി പാടങ്ങളിലേക്ക് വയനാട്ടിൽ നിന്നും പുറത്തുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ തിരക്കാണിപ്പോൾ.

 

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് സൂര്യകാന്തി വിത്തും കൃഷി ചെയ്യാനുള്ള നിർദ്ദേശങ്ങളും ജെയിംസ് സ്വീകരിച്ചിരിക്കുന്നത്. രണ്ടര മാസമായി കൃഷിയിടത്തിൽ സൂര്യകാന്തി വിത്തുകൾ കൃഷിയിറക്കിയിട്ട്. വേനലിൽ ജലസേചന സൗകര്യം ഉപയോഗപ്പെടുത്തിയാണ് വിത്തുകൾ മുളപ്പിച്ച് പരിപാലിച്ചാണ് തൈകൾ വളർത്തികൊണ്ടുവന്നത്. ഒരു മാസത്തോളം സൂര്യകാന്തി പൂക്കൾ നിൽക്കുമെന്നാണ് ജെയിംസ് അഭിപ്രായപ്പെടുന്നത്.

 

വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അപേക്ഷിച്ച് കർണാടകയിലെ ഗുണ്ടിൽപേട്ടയിൽ വളരുന്നതിനേക്കാൾ പൊക്കം കൂടിയ സൂര്യകാന്തി ചെടികളാണ് കൊളവള്ളിയിലെ ജെയിംസിന്റെ തോട്ടത്തിലുള്ളത്. അടുത്തവർഷം സൂര്യകാന്തി കൃഷി ചെയ്ത് ഗുണ്ടൽപേട്ടയിൽ പൂക്കൾ വിൽപ്പന നടത്തണമെന്നും, ഈ വിത്തുകൾ ശേഖരിച്ച് ഉപയോഗപ്രദമാക്കണം എന്നുമാണ് ജെയിംസിന്റെ ആഗ്രഹം.

 

 

കാലവർഷം തകൃതിയായി പെയുമ്പോഴും ജെയിംസിന്റെ നയനമനോഹരമായ സൂര്യകാന്തി പൂപ്പാടങ്ങളിലേക്ക് സഞ്ചാരികൾ നിരവധിയാണ് എത്തിച്ചേരുന്നത്.

 

റിപ്പോർട്ട്‌: വി സി അമയ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *