ഡീസലില്ല : ദിവസങ്ങളായി സർവ്വീസ് മുടങ്ങുന്നു: കുത്തഴിഞ് കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോ :. യൂത്ത് കോൺഗ്രസ് എ.ടി. ഒ.യെ ഉപരോധിച്ചു.
മാനന്തവാടി: ഡീസലില്ല .ദിവസങ്ങളായി സർവ്വീസ് മുടങ്ങുന്നു. യാത്രക്കാർ വലയുന്നു. കുത്തഴിഞ് കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോ . അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എ.ടി. ഒ.യെ ഉപരോധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി മാനന്തവാടി ഡിപ്പോയിൽ നിന്ന് കൃത്യമായ സർവീസ് നടക്കുന്നില്ല. ഗ്രാമ പ്രദേശങ്ങളിൽ ഉള്ള നൂറ് കണക്കിന് യാത്രക്കാർ ദിവസങ്ങളായി ദുരിതത്തിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയിലേക്ക് മാർച്ച് നടത്തിയത്.എ.ടി.ഒ.യെ ഉപരോധിച്ച പ്രവർത്തകർ ദീർഘദൂര സർവീസായ തിരുവനന്തപുരം ബസ് തടഞ്ഞു. ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ കഴിഞ്ഞ് മതി തലസ്ഥാനത്തേക്ക് എന്ന് ഇവർ പറഞ്ഞു.





Leave a Reply