April 29, 2026

വയനാട്ടിൽ നിന്നും കുട്ടനാട്ടിലേക്കുള്ള സ്നേഹവണ്ടി ഞായറാഴ്ച പുറപ്പെടും.

0
IMG-20180921-WA0073
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയക്കെടുതിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത കുട്ടനാടിന് വയനാടിന്റെ വക സഹായമെത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സ്നേഹവിരുന്നുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ സരള ദേവി മെമ്മോറിയൽ എൽ പി സ്‌കൂളിൽ എം എൽ ഏ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു.   
പരിഷത് ജില്ലാ സെക്രട്ടറി പി ആർ മധുസൂദനൻ അധ്യക്ഷനായി. നിർവാഹക സമിതി അംഗം പ്രൊ കെ ബാലഗോപാലൻ, കെ ടി ശ്രീവത്സൻ, പി ആർ ഗിരിനാഥൻ, പി വി നിതിൻ, എം കെ ദേവസ്യ എന്നിവർ സംസാരിച്ചു. 
ചടങ്ങിൽ കുട്ടനാട്ടിലെ കുടുംബങ്ങളിലേക്ക് എത്തിക്കാനായി വായനാട്ടുകാർ നൽകിയ ഉപഹാരങ്ങൾ എം എൽ എ ഏറ്റുവാങ്ങി. 
വിരുന്നിനോടോപ്പം സംഘടിപ്പിച്ച ഗാനസന്ധ്യയിൽ ബാഷി,  ആർ ഗോപാലകൃഷ്ണൻ,  രാമകൃഷ്ണൻ കൽപ്പറ്റ ഷൈലജ സുരേന്ദ്രൻ,  നിതിൻ പി വി  എന്നിവർ ഗാനങ്ങൾ ആലപിച്ചു.
നാളെ സെപ്തംബർ 22 നു വൈകീട്ട് പുൽപ്പള്ളി ടൗണിലും ബത്തേരി സ്വതന്ത്ര മൈതാനിയിലും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിലും സ്നേഹ വിരുന്നുകൾ സംഘടിപ്പിക്കും.  
കുട്ടനാട്ടിലെ വീടുകളിലേക്ക് സമ്മാനങ്ങൾ കൊടുത്തയച്ച താൽപ്പര്യമുള്ളവർക്ക് എത്തിക്കാം. 
ഞായർ രാവിലെ വൈത്തിരി പകൽ വീട്ടിലും സ്നേഹവിരുന്നു നടക്കും. 
23 നു ഞായർ വൈകീട്ട് കുട്ടനാട്ടിലേക്കുള്ള സ്നേഹവണ്ടി വൈത്തിരിയിൽ നിന്നും പുറപ്പെടും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *