April 29, 2026

200 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവ്വേ 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
     സംസ്ഥാന    സാക്ഷരതാ മിഷന്റെ അഭിമാന പദ്ധതികളിലൊന്നായ വയനാട് ആദിവാസി സാക്ഷരത പദ്ധതിയുടെ (രണ്ടാം ഘട്ടം) ഭാഗമായി ജില്ലയിലെ സാക്ഷരത കുറഞ്ഞ 200 ആദിവാസി ഊരുകളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള ഏകദിന സർവ്വേ സെപ്റ്റംബർ  ഞായറാഴ്ച ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തിലെയും 3 നഗരസഭയിലേയും പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന 200 ഊരുകളിൽ നടക്കും .ജില്ലയിലെ ആദിവാസി സാക്ഷരത 70% ൽ നിന്ന് പടിപടിയായി 90% ആയി ഉയർത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം .കഴിഞ്ഞ വർഷം നടന്ന ആദിവാസി സാക്ഷരത ഒന്നാം ഘട്ടത്തിൽ 282 ഊരുകളിലെ സാമൂഹ്യ പരമായ ഉയർച്ച സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദിവാസികളുടെ വെറ്റില മുറുക്ക് ,മദ്യപാനം എന്നിവയിൽ കുറവ് വന്നു. ഊരുകളിലെ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങി.
     മദ്യത്തിനെതിരേ നിരന്തര ബോധവൽക്കരണം നടത്തി ആദിവാസി കലാ സംഗമങ്ങളും പഠനയാത്രകളും പുത്തൻ ഉണർവേകി ആദിവാസി പഠിതാക്കളുടെ സംഗമത്തിൽ പിന്നോക്കക്ഷേമ മന്ത്രി. എ.കെ.  ബാലൻ  പങ്കെടുത്തത് വലിയ അനുഭവമായിരുന്നു .200 ഊരുകളിൽ 6000 ൽ കുറയാത്ത നിരക്ഷരരുണ്ടാകും. ക്ലാസ്സ് എടുക്കാനായി 200 ആദിവാസി ഇൻസ്ട്രക്ടർമാരും 200 പൊതുവിഭാഗം ഇൻസ്ട്രകടർമാരായും 400 ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്തു .ഇവരെ തന്നെയാണ് സർവ്വേ വളണ്ടിയർമാരായി നിശ്ചയിച്ചിരിക്കുന്നത്.  വാർഡ് മെമ്പർമാരും ഊരുകൂട്ടം മൂപ്പൻമാരും പൊതു പ്രവർത്തകരും സർവ്വേയിൽ സഹായിക്കും .
      ക്ലാസ്സുകളിൽ ചായയും ലഘുഭക്ഷണവും നല്കും .നിയമസാക്ഷരതയിലും ബാങ്കിംഗ് സാക്ഷരതയില്ല ക്ലാസ്സുകൾ നല്കും ഊരുകളിൽ സർവ്വേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടക്കുന്നു. ജില്ലാതല സർവ്വേയുടെ ഉദ്ഘാടനം സെപ്തംമ്പർ 23 ന് ഞായറാഴ്ച രാവിലെ 8.30 ന് കല്പറ്റ നഗരസഭയിലെ നെടുനിലം ഊരിൽ എം .എൽ .എ. സി.കെ.  ശശീന്ദ്രൻ നിർവ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.  നസീമ  സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ: പി.എസ്.  ശ്രീകല എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.  കല്പറ്റ നഗരസഭയിലെ മാനിവയൽ കോളനിയിൽ ചെയർപേഴ്സൺ സനിത ജഗദീഷും ബത്തേരിയിലെ തൊട്ടപ്പൻ കുളം കോളനിയിൽ ചെയർമാൻ ടി.എൽ.   സാബുവും മാനന്തവാടിയിലെ നരി കൊല്ലി കോളനിയിൽ ചെയർമാൻ വി.ആർ.   പ്രവീജും പൂതാടിയിലെ മുടക്കൊല്ലി കോളനിയിൽ പ്രസിഡണ്ട് രുഗ്മിണി സുബ്രന്മ്ണ്യനും മുളളൻകെല്ലി ചേലൂര് കോളനിയിൽ പ്രസിഡണ്ട് ഗിരിജ കൃഷ്ണനും നെൻ മേനി കളിപുര കോളണിയിൽ പ്രസിഡണ്ട് സി.ആർ.  കറപ്പനും അമ്പലവയൽ  വികാസ് കോളനിയിൽ പ്രസിഡണ്ട് സീതാവിജയനും നൂൽപുഴ പുലി തൂക്കി കോളനിയിൽ പ്രസിഡണ്ട് കെ.    ശോഭൻകുമാറും പുൽപള്ളി  വാളമാങ്ങാ മൂല  കോളനിയിൽ പ്രസിഡണ്ട് ബിന്ദു പ്രകാശും മീനങ്ങാടി യൂക്കാലികവല കോളനിയിൽ പ്രസിഡണ്ട് ബീനാ വിജയനും തൊണ്ടർനാട് മുടവൻ കൊടി കോളനിയിൽ പ്രസിഡണ്ട് പി.എ.  ബാബുവും തിരുനെല്ലി മുള്ളൻകൊല്ലി കോളനിയിൽ പ്രസിഡണ്ട് മായാദേവിയും തവിഞ്ഞാൽ പുല്ലാരം കോളനിയിൽ പ്രസിഡണ്ട് v ഷൈമയും വെള്ളമുണ്ട ഉപ്പു നടകോളനിയിൽ പ്രസിഡണ്ട് പി.  തങ്കമണിയും മുട്ടിൽ ശാസ്ത്രി നഗർ കോളനിയിൽ പ്രസിഡണ്ട് സി..കെ.  ബാലകൃഷ്ണനും മുപ്പെനാട്  കല്ലിക്കേണി കോളനിയിൽ പ്രസിഡണ്ട് ആർ.  യമുനയും എടവക മുട്ടേരി കോളനിയിൽ പ്രസിഡണ്ട് ഉഷ വിജയനും തരിയോട് ചെക്കാനികുന്ന് കോളനിയിൽ പ്രസിഡണ്ട് റീനാ സുനിലും മേപ്പാടി അമ്പലകുന്ന് കോളനിയിൽ പ്രസിഡണ്ട്  കെ.കെ.  സഹദും വൈത്തിരി തങ്ങൾ കുന്ന് കോളനിയിൽ പ്രസിഡണ്ട് വി.  ഉഷാകുമാരിയും വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയിൽ പ്രസിഡണ്ട്  പി.എം.  നാസറും കോട്ടത്തറ മാടകുന്ന് കോളനിയിൽ പ്രസിഡണ്ട് ലീലാമ്മയും പൊഴുതന മുത്താറികുന്ന് കോളനിയിൽ പ്രസിഡണ്ട് എൻ.സി. പ്രസാദും  പടിഞ്ഞാറത്തറ  വലിയ നരിപ്പാറ കോളനിയിൽ പ്രസിഡണ്ട് എം.പി. നൗഷാദും കണിയാമ്പറ്റ കോപൺ കോളനിയിൽ പ്രസിഡണ്ട് ഹംസ കടവനും പനമരം ആര്യനൂർ കോളനിയിൽ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈനീ കൃഷ്ണനും സർവ്വേകൾ ഉദ്ഘാടനം ചെയ്യുന്നതാണ് .ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും സാക്ഷരതാ മിഷൻ ജില്ലാക്കോഡിനേറ്റർ ജനറൽ കൺവീനർ ആയും വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *