May 5, 2024

സർഫാസി നിയമം പിൻവലിക്കുക: കർഷക കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

0
മാനന്തവാടി: കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
 സർഫാസികരിനിയമം പിൻവലിക്കുക.
ജപ്തി നടപടികൾ നിർത്തി വെയ്ക്കുക.
കർഷകരുടെ മുഴുവൻ കടങ്ങളും പിൻവലിക്കുക.
വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക.
കാലവർഷക്കെടുതി മൂലം കൃഷി നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര ധനസഹായം നല്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വയനാട്ടിൽ പ്രളയം മൂലം തകർന്ന കർഷകരെ സർഫാസി നിയമത്തിലൂടെ നോട്ടീസ് നല്കി ഭൂമി പിടിച്ചെടുക്കാൻ  ബേങ്കുകൾ മുന്നോട്ടു വന്നാൽ  തുറക്കാൻ അനുവദിക്കില്ല.മനന്തവാടി സിൻഡിക്കേറ്റ് ബേങ്കിൽ നിന്നു മാത്രം നാല് കർഷകർക്കാണ് സർഫാസികരിനിയമപ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്. ഇങ്ങനെ വയനാട്ടിലെ ജില്ലാ സഹകരബേങ്ക് ഉൾപ്പെടെയുള്ള ബേങ്കുകൾ ഒൻപതിനായിരം കർഷകർക്കാണ്  നോട്ടിസ് നല്കിയിരിക്കുന്നത്.കടബാധ്യത മൂലം വയനാട്ടിൽ അഞ്ച് കർഷകർ ഇതുവരെഅത്മഹത്യ ചെയ്തു.കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ കർഷകസമരങ്ങൾ സംഘടിപ്പിക്കുമെന്നുംകർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം ബെന്നി അധ്യക്ഷത വഹിച്ചു.കമ്മനമോഹൻ, പി.വി ജോർജ്, എക്കണ്ടി മൊയ്തുട്ടി, ഡെന്നിസൺ കണിയാരം, പി.വി നാരായണവാര്യർ,ജേക്കബ് സെബാസ്റ്റ്യൻ, ജോൺസൻ ഇലവുങ്കൽ, അഹമ്മദ് പെർലോം,വി.എം ശശിന്ദ്രർ, ടോമി  തേക്കുമല, ഇ.ജെ ഷാജി,വിജയൻ തോബ്രക്കുടി, എം.എ പൗലോസ്,ബാബു പന്നിക്കുഴി, ജോസ് കാരനിരപ്പേൽ, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *