April 16, 2026

ഓർമകൾക്ക് മുൻപിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

0
20240811 142034
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനകാർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂപ്പുകൈയോടെ ആശുപത്രിയിലേക്കു കയറിയ അദ്ദേഹം ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ട നീതു കെ എസ്, ബിജീഷ് ആർ, ഷഫീന. എ എം, ദിവ്യ എസ് എന്നിവരുടെ ചിത്രങ്ങളില്‍

പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാൻ വാർഡുകളിലേക്ക് പോയത്.എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്ത, എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം പുഷ്പാർച്ചനയിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *